എം എം പുറത്തൂർ (നാടക നടൻ)
എം എം പുറത്തൂർ (എം മോഹനൻ പുറത്തൂർ)
Mobile: 99470 18543
1966 ൽ കർഷകരായിരുന്ന മാമ്പറ്റ അച്ചുണ്ണിയുടെയും ചീരമ്മയുടെയും മകനായി, മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ജനച്ചു. അച്ചുണ്ണിക്കും ചീരമ്മയ്ക്കും 11 മക്കളായിരുന്നു, 8 പേർ ചെറുപ്പത്തിലേ മരണപ്പെട്ടു. മോഹനനും, ജ്യേഷ്ഠൻ ഉണ്ണികൃഷ്ണനും, അനുജൻ ഗോപിയുമാണ് ഇപ്പോഴുള്ളത്.
ദാരിദ്രം നിറഞ്ഞതായിരുന്നു മോഹനന്റെ ചെറുപ്പകാലം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യാസം ആറാം ക്‌ളാസിൽ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് അദ്ദേഹം ഹോട്ടൽ പണി, കൂലിപ്പണി, പപ്പട നിർമ്മാണം എന്നിവയ്‌ക്കെല്ലാം പോയി കുടുംബം പുലർത്താൻ അച്ഛനെയും അമ്മയെയും സഹായിക്കാൻ തുടങ്ങി. അക്കാലത്തു മോഹനനിൽ ഒരു കലാകാരനെയോ നടനെയോ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ അദ്ധേഹത്തിന്റെ മാതാപിതാക്കൾക്കോ മറ്റോ സാധിച്ചിരുന്നില്ല. ഒരു നേരത്തെ അന്നത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ അതിന് അവർക്കു സാധിക്കാതെ പോയി എന്ന് തന്നെ പറയാം.
1983 ൽ ആണ് ഒരു തെരുവ് നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വക്കുന്നത്. അന്ന് മുതലാണ് അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം തുടങ്ങിയത്. എന്നാൽ സമൂഹത്തിൽ നിന്ന് അവഗണനയ്‌ക്കും പരിഹാസത്തിനും പാത്രമാകേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസവും സാന്പത്തികവും ഇല്ലാത്ത ഒരു ദരിദ്രന് പറഞ്ഞിട്ടുള്ളതല്ല കലയും സാഹിത്യവും എന്ന പരിഹാസമായിരുന്നു മോഹനന് നേരിടേണ്ടി വന്നത്. എന്നാൽ പ്രോത്സാഹനം നൽകിയ ചുരുക്കം ചിലരായിരുന്നു, പുറത്തൂർ ഗവൺമെന്റ് യൂ പി സ്കൂൾ അധ്യാപകരായ ലക്ഷ്മണൻ മാഷ്, ബാലകൃഷ്ണൻ മാഷ്, നാടക കലാകാരന്മാരായ കൊച്ചിൻ സാഗർ, കാരി പാറപ്പുറം, തിരൂർ ദാസ്, വാസു കാവഞ്ചേരി, നാട്ടുകാരായ ടൈലർ ചന്ദ്രേട്ടൻ, നായ്ക രുമ്പിൽ ഗോപി, ബാല്യകാല സുഹൃത്ത് ബാബുരാജ് തുടങ്ങിയവർ.
തെരുവ് നാടകങ്ങളിൽ നിന്ന് ലഭിച്ച പരിശീലനവും പരിചയ സന്പത്തും മോഹനനെ, അദ്ദേഹം തന്നെ സ്വന്തമായി എഴുതിയ 'വിധിയുടെ വിനോദം' എന്ന നാടകത്തിലൂടെ നാടകവേദിയിലെത്തിച്ചു.
നാടകം: വാർത്തകൾക്കിടയിൽ, രചന: KP കുട്ടി വാക്കാട്, സംവിധാനം: തിരുർ ദാസ് - 1990 |
വടുതല നായർ, പെരുന്തച്ചൻ, രജകന്‍. |
ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയകളിൽ വൈറലായ ‘അൽ മലപ്പുറം' എന്ന ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എം എം പുറത്തൂർ ആണ്.
https://www.youtube.com/watch?v=-rssoipKOx8
https://www.youtube.com/watch?v=-rssoipKOx8
കോഴിക്കോട് കാദംബരി (സുന്ദരൻ കല്ലായി), കോഴിക്കോട് മലബാർ തിയറ്റേഴ്സ് (KSദാസ്), കുറ്റിക്കാട് പ്രൻസ് (വാസൻ പട്ടാന്പി), തൃശൂർ സാരഥി (രാജേന്ദ്രൻ തായാട്ട് - മുരുകൻ - TG രവി), വള്ളുവനാട് നാദം (പ്രദീപൻ, രാജേഷ് ഇരുളം, മനോജ് നാരായണൻ, രാജിവ് മമ്മളി), വള്ളുവനാട് ബ്രഹ്മ, കോഴികോട് സങ്കീർത്തന (മനോജ് നാരായണൻ) തുടങ്ങിയ നാടക സമിതികൾക്കും സംവിധായകർക്കും വേണ്ടി എം എം പുറത്തൂർ ചമയമണിഞ്ഞിട്ടുണ്ട്.
ഇരുപത് വർഷത്തെ നാടക ജീവിതത്തിനിടയിൽ നിരവധി പ്രാദേശിക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഒരു നാടക നടനെന്ന നിലയിൽ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് മുന്നിലിരിക്കുന്ന കാണികളുടെ പ്രതികരണങ്ങൾ എന്ന് വിശ്വസിക്കുന്ന ഒരു നടന പ്രതിഭയാണ് എം എം മോഹനൻ.
വീട്ടമ്മയായ ശാരദയാണ് ഭാര്യ, മകൾ ജെസ്സി, മകൻ വിഷ്ണു, മരുമകൻ അനുപ് തിരൂർ, പേരകുട്ടികൾ അനിഘ, അശ്വന്ത്.
Comments
Post a Comment