അറബിക്കടലിന്റെ തലോടലേറ്റ്, ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് പുറത്തൂർ, ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനി പുഴ, പുറത്തൂരിനെ രണ്ടായി പകുത്ത്, ഭാരതപ്പുഴയിൽ അഴിമുഖ സ്ഥാനത്ത് വന്നു ചേരുന്നു. മലപ്പുറത്തിന്റെ തീരദേശഗ്രാമമായ  പുറത്തൂർ, ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂറിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. കിഴക്ക് - തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി എന്നിവയും പടിഞ്ഞാറ് – അറബിക്കടലും, തെക്ക്‌ - പൊന്നാനി മുനിസിപ്പാലിറ്റിയും വടക്ക് – മംഗലം, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകളുമാണ് പുറത്തൂരിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍.
19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുറത്തൂർ സ്ഥിതി ചെയ്യുന്നത്. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമം പുറത്തൂരിനടുത്താണ്. ഇത് മുൻപ് പുറത്തൂരിന്റെ ഭാഗമായിരുന്നു.

ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഗ്രാമം, പുറത്തുള്ള ഒരു ഊര് എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് പുറത്തൂർ എന്ന പേരായി മാറിയത്. വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.

തെങ്ങിന്‍ തോപ്പുകളാലും, നെല്‍പ്പാടങ്ങളാലും സമൃദ്ധമായ പുറത്തൂര്‍, വളര്‍ന്നു വരുന്ന ഒരു ടൂറിസം മേഘലയാണ്‌. പടിഞ്ഞാറേക്കര, അഴിമുഖം ബീച്, വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. ഇവിടെ നിന്നും, പൊന്നാനിയിലേക്ക് ജങ്കാര്‍ സര്‍വിസ് നടത്തുന്നുണ്ട്.

എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ച ഭയങ്കാവ് ഭഗവതി ക്ഷേത്രം, പുറത്തൂരിലെ ഹൈന്ദവ ആരാധനാലയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജാതി-മതഭേതമേന്യേ പുറത്തൂര്‍ നിവാസികള്‍ ഒന്നടങ്കം പങ്കെടുക്കുന്ന മൂന്നു ഉത്സവങ്ങള്‍ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. നിരവധി ഹൈന്ദവ ദേവാലയങ്ങളും മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്ന പുറത്തൂര്‍ മതസൗഹാർദ്ദത്തിന്‍റെ പ്രതീകമാണ്.

Comments

Popular posts from this blog

എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും - ശ്രീനന്ദ ശ്രീനിവാസ്.

ഓർമ്മയിലെ കുട്ടിക്കാലവും ഗ്രാമവും...