എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും - ശ്രീനന്ദ ശ്രീനിവാസ്.


'എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും.' എന്ന വിഷയത്തിൽ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയായ ശ്രീനന്ദ ശ്രീനിവാസ്, പുറത്തൂർ എന്ന ഗ്രാമത്തെ കുറിച്ച്, കൂടുതൽ അന്വേഷിച്ചറിഞ്ഞ്, സ്വയം എഴുതിത്തയ്യാറാക്കിയ പ്രൊജക്ട്, മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി, ഈ ബ്ലോഗിലേക്ക് പകർത്തിയെഴുതുന്നു. കൂടെ, പ്രോജക്ടിന്റെ സ്കാൻഡ് കോപ്പിയും, ശ്രീനന്ദ തന്നെ വരച്ചു തയ്യാറാക്കിയ കവർ പേജും, ശേഖരിച്ച പത്രക്കട്ടിങ്ങുകളും ഇതോടൊപ്പം ചേർക്കുന്നു.


                                                                                                                                   

സാക്ഷ്യപത്രം 

പുറത്തൂർ ഗ്രാമപഞ്ചായത്തിന്റെ 40 വർഷത്തെ ചരിത്രവും, അതിനു ശേഷമുള്ള ചരിത്രവും മനസ്സിലാക്കാൻ, പുതു തലമുറയ്‌ക്ക് ഈ പ്രൊജക്റ്റ് വളരെ ഉപകാരപ്രദമാണ്. മാത്രമല്ല, ഈ പ്രൊജക്റ്റ് മൂലം കുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് ഉതകുന്ന തരത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.

ഈ പ്രൊജക്റ്റ് ചെയ്യുന്നതിന് വേണ്ടി, കുട്ടിയെ സഹായിച്ച, പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുധാകരൻ, ബാലകൃഷ്ണൻ പച്ചേത്ത്, സുദേവൻ മാഷ്, ശ്രീധരമേനോൻ, പരമേശ്വരൻ നായർ, ഭാസ്‌ക്കരൻ മാഷ്, ജാനമ്മ ടീച്ചർ എന്നിവർക്കെല്ലാം വളരെയധികം നന്ദി പറയുന്നു.

ഈ പ്രൊജക്റ്റ് 2/ 9/ 2017  മുതൽ 10/ 9/ 2017  വരെയുള്ള കാലയളവിലാണ് പൂർത്തിയാക്കിയത്. എന്ന് ഇതിനാൽ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.

എന്ന്,

രക്ഷിതാവ്, ഷൈമ പി.കെ.


എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും.





ഉള്ളടക്കം 


  1. ആമുഖം.
  2. എന്റെ ഗ്രാമവും, ഗ്രാമത്തിന്റെ വളർച്ചയും, ഭരണ സംവിധാനവും.
  3. കൃഷി - അന്നും ഇന്നും.
  4. വിദ്യാഭ്യാസത്തിന്റെ വളർച്ച.
  5. വിവര-സാങ്കേതിക-വിനിമയ രംഗത്ത് എന്റെ ഗ്രാമം.
  6. തൊഴിൽ, വരുമാനം - 40 വര്ഷം മുൻപും, ശേഷവും.
  7. പരന്പരാഗത വസ്ത്രവും, വിവാഹവും.
  8. ആരോഗ്യം.
  9. വിവിധ മേഖലയിലെ നേട്ടങ്ങളും വിലയിരുത്തലും.
  10. നാട് നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും.




                                                                                                           

ആമുഖം.

 പതിനാറാം നൂറ്റാണ്ടിൽ ഉത്തരേന്ത്യ ഭരിച്ചിരുന്ന, മുഗളവംശത്തിലെ മഹാനായ ചക്രവർത്തിയായിരുന്നു അക്ബർ(1542 -1605). വിക്രമാദിത്യ സദസ്സിലെപ്പോലെ അക്ബറിന്റെ സദസ്സിലും നവരത്നങ്ങൾ എന്ന പേരിൽ ഒൻപത് മന്ത്രിമാരുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളും ഓരോരോ വ്യത്യസ്തമായ കഴിവുള്ളവരാണല്ലോ, ഞങ്ങളിലെ കഴിവുകൾ കണ്ടെത്തി, തേച്ചു മിനുക്കി വികസിപ്പിച്ചു, അവർക്ക് ആശ്വാസവും ആത്മവിശ്വാസവുമേകുന്ന പ്രവർത്തനങ്ങൾ നൽകി, ഞങ്ങളുടെ സ്‌കൂളിലെ പി.ടി.എ. നടത്തുന്ന സമഗ്ര പരിപാടിയായ "നവരത്നങ്ങളെ തേടുന്നു" എന്ന പ്രോജക്ടിലേക്കായി ഞാൻ ശേഖരിച്ച എന്റെ ഗ്രാമത്തിന്റെ 40  വർഷം മുന്പും  അതിനു ശേഷവുമുണ്ടായ 'കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, സാന്പത്തികം, ഗതാഗതം, ഭക്ഷണം, തൊഴിൽ, വരുമാനം, എന്റെ പഞ്ചായത്തിനെ കുറിച്ച് എല്ലാം, സാമൂഹിക രംഗങ്ങളിൽ ഉള്ളവരിൽ നിന്നും, അദ്യാപകരിൽ നിന്നും, രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും മനസ്സിലാക്കി, എന്നാലാവുന്നവിധം സമർപ്പണം നടത്തുന്നു.

വിശ്വസ്തതയോടെ,
ശ്രീനന്ദ കെ.പി.
13/ 9/ 2017 

                                                                                                           

2. എന്റെ ഗ്രാമവും, ഗ്രാമത്തിന്റെ വളർച്ചയും, ഭരണ സംവിധാനവും.




എന്റെ ഗ്രാമം.
പുഴകളും, തോടും, കുളങ്ങളും, പാദങ്ങളും നിറഞ്ഞ പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തിന്റെ സുന്ദരമായ ഒരു മാല പോലെയാണ് ഭാരതപ്പുഴയും, തിരൂർ-പൊന്നാനി പുഴയും ഒഴുകുന്നത്. ഭാരതപ്പുഴയും പൊന്നാനിപ്പുഴയും സംഘമിക്കുന്ന അറബിക്കടൽ(പൊന്നാനി തുറമുഖം) ഞങ്ങളുടെ പടിഞ്ഞാറേ അതിർത്തിയാണ്. ഇവ മൂന്നും, തീരദേശത്തെ ആളുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ്. ഞങ്ങളുടെ ഓരോ ഗ്രാമങ്ങളിലേക്കും ഗ്രാമീണ റോഡുകൾ ഉണ്ട്, ഓലമേഞ്ഞ വീടുകൾ വളരെ കുറവാണ്, വൈദ്യുതി ലഭിക്കാത്ത വീടുകൾ ഇന്ന് ഇല്ല എന്നുതന്നെ പറയാം. ധാരാളം സ്‌കൂളുകളും ശിശുകേന്ദ്രീകൃത സ്‌ഥാപനങ്ങളും, ആശുപത്രികളും എല്ലാം എന്റെ ഗ്രാമത്തിലുണ്ട്. വിവര-സാങ്കേതിക-വിനിമയ രംഗത്തും എന്റെ ഗ്രാമം വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്.

ഗ്രാമത്തിന്റെ വളർച്ചയും ഭരണസംവിധാനവും.

പുറത്തൂർ ഗ്രാമപഞ്ചായത്തിന്റെ വളർച്ചയെ കുറിച്ചും, 40 വർഷം  മുൻപ് പഞ്ചായത്തിന്റെ അവസ്ഥയെ കുറിച്ചും വ്യക്തമായി അറിയാനായി ഞാൻ പഞ്ചായത്തിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ





40 വർഷങ്ങൾക്ക് ശേഷം..

ജന്മിത്വ ഭരണം അവസാനിക്കുകയും, കൃഷിഭൂമി കർഷകന് ലഭിക്കുകയും, വിദേശപണത്തിന്റെ ഒഴുക്കും ഗ്രാമത്തിലുള്ളവരെ അലസരും, മടിയന്മാരുമാക്കി. കൃഷി ചെയ്യാതെ വയലുകൾ തരിശായി മാറി. പുഴകളിൽ മണൽ വാരലിനാൽ ശുദ്ധജലം ലഭിക്കാതെയായി. അനാവശ്യ വസ്തുക്കളുടെ ഉപയോഗം മൂലം പരിസ്ഥിതി മലിനമായി. 1963 ൽ പുറത്തൂർ പഞ്ചായത്ത് നിലവിൽ വരികയും,  ഭരണ സംവിധാനങ്ങളിൽ മാറ്റം വരികയും ചെയ്തപ്പോൾ, തൊഴിലാളി വർഗ്ഗത്തിന്  പ്രധാന്യമുള്ള നമ്മുടെ ഗ്രാമം വളർന്നു തുടങ്ങി.  എ.സി. ബാലകൃഷ്ണനുണ്ണി നായരായിരുന്നു നമ്മുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. ഭൂപരിഷ്കരണ നിയമം മൂലം, ഭൂമി ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭിച്ചു. ഇത്തരം ഭൂമി കൃഷി ചെയ്യാതെ കിടന്നു. ഇത് സർക്കാർ ഏറ്റെടുത്ത് കൃഷി നടത്തി. 1994 ൽ "പഞ്ചായത്ത് രാജ്" സംവിധാനം വന്നതോട് കൂടി, സംസ്ഥാനതല ഫണ്ടിന്റെ 40 % വരെ ത്രിതല പഞ്ചായത്ത് രാജിന് ലഭ്യമായി. പഞ്ചായത്തിനെ അതിന്റെ വലിപ്പത്തിനനുസരിച്ച് 19 വാർഡായി തിരിച്ചു. പഞ്ചായത്ത് വനിതകൾക്ക് സംവരണം കൂടുതലായതിനാൽ 19 ൽ 10 വാർഡും സ്ത്രീകളാണ്. തൊഴിലാളി വർഗ്ഗത്തിന് പ്രാധാന്യം നൽകുന്ന പഞ്ചായത്തായതിനാൽ ഈ പഞ്ചായത്തിൽ 46 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഭരണം മറ്റൊരു പാർട്ടിയുടെ കീഴിൽ വന്നത്(2011-2016). ഏറ്റവും കൂടുതൽ കാലം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്നിട്ടുള്ളത് ശ്രീ: എം.വി.അബ്ദുൾ റഹിമാൻ അവർകളായിരുന്നു.

ഇന്ന്, പഞ്ചായത്ത് അധ്യക്ഷ ഒരു വനിതാ രത്നം ശ്രീമതി. സൗദടീച്ചറാണ്  ജനങ്ങൾ തന്നെ ജനങ്ങളാൽ തിരഞ്ഞെടുത്ത പ്രധിനിധികളാണ്. ജനങ്ങളുടെ ആവശ്യങ്ങൾ ഗ്രാമസഭൾ കൂടി, ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരുമടങ്ങിയ സഭയിൽ ജനങ്ങൾ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നു. ഇവ മുൻഗണനാക്രമത്തിൽ നടപ്പിലാക്കാൻ ഗ്രാമസഭകളിൽ തീരുമാനിക്കുന്നു. ഇത്തരത്തിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കുകയും, കഴിയുന്നതും വേഗത്തിൽ നടപ്പിൽ വരുത്തുകയും ചെയ്യുന്നു. പഞ്ചായത്ത് രാജ് സംവിധാനം ഇതാണ്. എന്റെ ഗ്രാമം ഇന്ന് പഴയതിൽ നിന്നെല്ലാം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ഭൂമിയും വീടും ഇല്ലാത്തവർക്ക് ഭൂമിയും വീടും നൽകാനും. "സമഗ്ര കുടിവെള്ള പദ്ധതി"യിലൂടെ കുടിവെള്ളം ലഭിക്കാത്തവർക്കു കുടിവെള്ളം നൽകി. തരിശായി പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ ഉടമസ്ഥരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക്  വിത്ത്, വളം എന്നിവ കൃഷിഭവനിലൂടെ നൽകുകയും "ജനകീയാസൂത്രണ" പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിലിനുള്ള സഹായവും, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് തൊഴിൽ നൽകിയും ധാരാളം തൊഴിലവകാശരങ്ങൾ നൽകി ഗ്രാമത്തെ പുരോഗതിയിലേക്കു നയിച്ചു.

വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയും സാന്പത്തിക സഹായം നൽകിയും അവരെ പ്രോത്സാഹിപ്പിച് കുട്ടികളെ വിദ്യാഭ്യാസ മേഖലയിലേക്ക് വരുത്തി മികച്ച പഠനവും വിജയവും കൈവരിക്കാനായി. ധാരാളം സ്‌കൂളുകൾ സ്ഥാപിതമായി. വാഹന സൗകര്യം വളരെ കുറവായിരുന്ന ഗ്രാമത്തിൽ, ഗ്രാമീണ റോഡുകൾ സ്ഥാപിതമായി. ആരോഗ്യ രംഗത്തും പഞ്ചായത്തിന്റെ ഇടപെടലുകൾ വളരെ നല്ല രീതിയിലുണ്ട്. അതിന്റെ ആശുപത്രികളും ഹെൽത്ത് സെന്ററുകളും ഉണ്ടാവുകയും ചെയ്തു. കോളറ, വസൂരി മുതലായ രോഗങ്ങൾ വളരെയധിയകം കുറയുകയും ചെയ്തു.  ഇതെല്ലാം പഞ്ചായത്തിന്റെ വികസനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.






                                                                                                           

3. കൃഷി - അന്നും ഇന്നും.

40 വർഷങ്ങൾക്കു മുൻപ് ജന്മികളുടെ നാടായിരുന്ന് നമ്മുടെ നാട്. പഞ്ചായത്തിന്റെ കിഴക്കുഭാഗമായ തൃത്തല്ലൂർ, കളൂർ, പുതുപ്പള്ളി എന്നിവിടങ്ങളിൽ കൃഷിയായിരുന്നു പ്രഹദാന മാർഗ്ഗം. പാവപ്പെട്ടവരെ ചൂഷണം ചെയ്തും കൂടുതൽ ജോലി ചെയ്യിച്ചും കുറച്ച് കൂലി നൽകുകയായിരുന്നു അന്നത്തെ സന്പ്രദായം. ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന ജാതി വ്യവസ്ഥ നില നിർന്നിരുന്നു. ജന്മി കൂടിയാണ് ബന്ധമായിരുന്നു അക്കാലത്ത്. അന്ന് കൃഷിക്കാർ വളരെയധികം ബുദ്ധിമുട്ടും, ദാരിദ്രവും അനുഭവിച്ചിരുന്നു.   8  മണിക്കൂറിലധികം ജോലി ചെയ്തിട്ടും കൂലി വളരെ കുറവായിരുന്നു. "പാട്ട" വ്യവസ്ഥയായിരുന്നതിനാൽ, ജന്മികളുടെ പാടത്ത് കൃഷി ചെയ്ത് വിളവെടുക്കുന്പോൾ മുക്കാൽ പങ്കും ജന്മിമാർക്ക് പാട്ടക്കരമായി നല്കേണ്ടിവരുന്നു.


കൃഷിക്ക് വേണ്ടി ജൈവ വളം ഉപയോഗിച്ചിരുന്നു. കുളങ്ങളിൽ നിന്നെല്ലാം കൃഷിക്ക് തേവി നനക്കും. കുളത്തിലേക്ക് മരക്കാലുകൾ വച്ച് കെട്ടി തേവു കോട്ട തൂക്കിയിടും കെട്ടിയിട്ട മരക്കഷ്ണത്തിൽ ചവിട്ടുന്പോൾ കോട്ടയിലെ വെള്ളം പൊങ്ങി കൃഷി ചെയ്ത ഭാഗത്തേക്ക് പോകും, ഇങ്ങനെയാണ് തേവി നനക്കുന്നത്. പുഞ്ചക്കൃഷി നടക്കുന്പോഴാണ് ഇങ്ങനെ തേവി നനക്കുന്നത്. ഒരു വർഷത്തിൽ രണ്ട്‌ വിള നടത്താറുണ്ട് ഇത് മഴയെ ആശ്രയിച്ചാണ് നടത്തുന്നത്. ഇതിനെ ഇരിപ്പു വില എന്നാണു. വിരിപ്പ് ഒന്നാം വിള, മുണ്ടകൻ രണ്ടാം വിള എന്നാണു പറയുന്നത്. കാലുകളുടെ മുതുകിൽ കലപ്പ വച്ച് കെട്ടി ഒരാൾ നിന്ന് കാളകളെ തെളിച്ച് പാഠം ഉഴുത് മറക്കും, ഇതിനെ നിലം ഒരുക്കൽ എന്ന പറയുന്നു. നാടൻ വിളകളായിരുന്നു ഉപയോഗിച്ചിരുന്നത്, "തെക്കൻ ചീര" വട്ടൻ, ആര്യൻ എന്നിവ ഉദാഹരണം. കർഷകൻ കൃഷിചെയ്ത്, കൊയ്ത് മെതിച്ച് നെല്ലാക്കി കൊടുത്താൽ 10 നു ഒരു പദം എന്നായിരുന്നു കൂലി. അതായത് 10 ഇടങ്ങഴിക്ക് 1 ഇടങ്ങഴി. (10 ഇടങ്ങഴി = 1 പറ) അന്ന്, എല്ലാം മനുഷ്യന്റെ കൈകളും കാലുകളും കൊണ്ടുതന്നെയായിരുന്നു ചെയ്തിരുന്നത്.

40 വർഷങ്ങൾക്ക് ശേഷം..

പരന്പരാഗത കൃഷി രീതികൾ പലതും ഇന്ന് അന്യം നിന്ന് പോയി ഗൾഫ് പണം വന്നതിനാൽ കൃഷി വളരെ കുറഞ്ഞു. കൃഷി രീതികൾ പലതും മാറി, കൃഷി ഉപകരണങ്ങൾ എല്ലാം യന്ത്രവല്കൃതമായി. "ഭൂ പരിഷ്‌ക്കരണ നിയമം" വന്നതോടെ എല്ലാവര്ക്കും ഭൂമി ലഭിച്ചു. പിന്നീട് കൃഷി ചെയ്യാൻ ആളുകൾ മടിച്ചു. കൃഷി ഭൂമി തരിശുഭൂമിയായി. ഈ സമയത്ത് സർക്കാർ ലെവി  നിയമം കൊണ്ടുവന്നു. കൃഷിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിച്ചു. കർഷകന് സബ്‌സിഡി/ ഇൻസെന്റീവ് എന്നിവ നൽകി കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചും 1997 ൽ ജനകീയാസൂത്രണം വഴി ഹെക്‌ടറിന് 3000 രൂപ വരെ കർഷകന് നൽകി. വിത്ത്, വളം എന്നിവ കൃഷിഭവൻ മുഖേന കൃഷിക്കാരന് നൽകി. തെങ്ങ് കർഷകനിൽ നിന്ന് നാളികേരം മിതമായ വിലയ്‌ക്ക് സ്വീകരിച്ചും സർക്കാർ കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചു.

 






















4. വിദ്യാഭ്യാസത്തിന്റെ വളർച്ച.


പുറത്തൂർ ഗ്രാമ പഞ്ചായത്തിന്റെ






















ഇന്ന്.

വിദ്യാഭ്യാസം ഇന്ന് വളരെയധികം

















                                                                                                           


5. വിവര-സാങ്കേതിക-വിനിമയ രംഗത്ത് എന്റെ ഗ്രാമം.

40 വർഷം മുൻപ്.


വിവര-സാങ്കേതിക-വിനിമയ രംഗത്ത് 40 വർഷം മുൻപ് എന്റെ ഗ്രാമം വളരെയധികം പിന്നിലായിരുന്നു.
















40 വർഷങ്ങൾക്ക് ശേഷം..


40 വര്ഷങ്ങള്ക്കു ശേഷം, വിദ്യാഭ്യാസ രംഗത്തെ വളർച്ചയെ തുടർന്ന് ഇന്ന് എന്റെ ഗ്രാമവും വളർന്ന പന്തലിച്ച് ഹൈടെക് മോഡലായി മാറി.












                                                                                                           

6. തൊഴിൽ, വരുമാനം - 40 വര്ഷം മുൻപും, ശേഷവും.

40 വർഷം മുൻപ്.

പുറത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ അധികമാളുകളും 












                                                                                                           

7. പരന്പരാഗത വസ്ത്രവും, വിവാഹവും.

എന്റെ ഗ്രാമം.
പുഴകളും, തോടും, കുളങ്ങളും, പാദങ്ങളും നിറഞ്ഞ പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തി











                                                                                                           

8. ആരോഗ്യം.

എന്റെ ഗ്രാമം.
പുഴകളും, തോടും, കുളങ്ങളും, പാദങ്ങളും നിറഞ്ഞ പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തി


















                                                                                                           

9. വിവിധ മേഖലയിലെ നേട്ടങ്ങളും വിലയിരുത്തലും.

എന്റെ ഗ്രാമം.
പുഴകളും, തോടും, കുളങ്ങളും, പാദങ്ങളും നിറഞ്ഞ പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തി





















                                                                                                           

10. നാട് നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും.

എന്റെ ഗ്രാമം.
പുഴകളും, തോടും, കുളങ്ങളും, പാദങ്ങളും നിറഞ്ഞ പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം. ആ ഗ്രാമത്തി













Comments

Popular posts from this blog

ഓർമ്മയിലെ കുട്ടിക്കാലവും ഗ്രാമവും...