Posts

Showing posts from June, 2017

ഓർമ്മയിലെ കുട്ടിക്കാലവും ഗ്രാമവും...

Image
നിളയുടെ തീരത്തെ സുന്ദരമായ ഒരു ഗ്രാമമാണ് എന്റേത്..കരയെ തഴുകിയൊഴുകുന്ന നിളയോട് കിന്നാരം പറയാന്‍ കൊതിക്കുന്ന സുന്ദരസന്ധ്യകള്‍.. നിളാതീരത്ത് കല്‍ഭിത്തിയില്‍ ഇരുന്നു നോക്കുമ്പോള്‍ കാണാം, കുറച്ചകലെ... അറബിക്കടലിലേക്ക് ഊളിയിടാന്‍ ഒരുങ്ങുന്ന സിന്ധൂരസൂര്യനെ...പിന്നെ, ഓളങ്ങള്‍ക്ക് മുകളില്‍ ആടിയുലയുന്ന കൊച്ചു തോണിയില്‍ നിന്നും വീശി എറിയുന്ന വലയില്‍ ജീവിതം തിരയുന്ന മീന്‍ പിടുത്തക്കാര്‍... എന്റെ ഗ്രാമത്തിനു നിള ഒരു അനുഗ്രഹമാണ്...ഉദിച്ചുയരുന്ന സൂര്യന് നേരെ, പുഴക്കരയില്‍ നിന്നും കുതിച്ചു ചാടുന്ന നാണമില്ലാത്ത പിള്ളേര്‍.. തല കുത്തി വെള്ളത്തില്‍ വീണുയരുമ്പോള്‍ മൂക്കിലും വായിലും നിറയെ വെള്ളമായിരിക്കും.. എത്ര തവണ ഇതുപോലെ വെള്ളം കുടിച്ചിട്ടുണ്ട് ഞാന്‍.. പുഴയെ എനിക്ക് പേടിയായിരുന്നു, വല്ല വലിയ മീനുകളും വന്നു കടിച്ചാലോ.. വെള്ളത്തിലൂടെ നടക്കുമ്പോള്‍ പേടിച്ചു പേടിച്ചു.. കൂടെയുള്ള ആളെ ഇറുകെ പിടിക്കും.. എന്നാലും വെള്ളം എനിക്ക് ഇഷ്ട്ടമാണ്... മഴക്കാലത്ത്... ചെറിയ ശീലക്കുടയും പിടിച്ചു, പുസ്തകസഞ്ചി മാറോടു ചേര്‍ത്തുപിടിച്ചു... വെള്ളം മൂടിക്കിടക്കുന്ന പാടവരമ്പത്ത് കൂടി നടന്നു പോകുമ്പൊള്‍ എത്ര തവണ തെന്നി വീണിട്ട...
അറബിക്കടലിന്റെ തലോടലേറ്റ്, ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് പുറത്തൂർ, ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനി പുഴ, പുറത്തൂരിനെ രണ്ടായി പകുത്ത്, ഭാരതപ്പുഴയിൽ അഴിമുഖ സ്ഥാനത്ത് വന്നു ചേരുന്നു. മലപ്പുറത്തിന്റെ തീരദേശഗ്രാമമായ  പുറത്തൂർ, ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂറിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. കിഴക്ക് - തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി എന്നിവയും പടിഞ്ഞാറ് – അറബിക്കടലും, തെക്ക്‌ - പൊന്നാനി മുനിസിപ്പാലിറ്റിയും വടക്ക് – മംഗലം, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകളുമാണ് പുറത്തൂരിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍. 19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുറത്തൂർ സ്ഥിതി ചെയ്യുന്നത്. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമം പുറത്തൂരിനടുത്താണ്. ഇത് മുൻപ് പുറത്തൂരിന്റെ ഭാഗമായിരുന്നു. ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഗ്രാമം, പുറത്തുള്ള ഒരു ഊര് എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയ...

എം എം പുറത്തൂർ (നാടക നടൻ)

Image
   എം എം പുറത്തൂർ (എം മോഹനൻ പുറത്തൂർ) നാടക നടൻ Mobile: 99470 18543 1966 ൽ  കർഷകരായിരുന്ന മാമ്പറ്റ അച്ചുണ്ണിയുടെയും ചീരമ്മയുടെയും മകനായി, മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ജനച്ചു. അച്ചുണ്ണിക്കും ചീരമ്മയ്ക്കും 11 മക്കളായിരുന്നു, 8 പേർ ചെറുപ്പത്തിലേ മരണപ്പെട്ടു. മോഹനനും, ജ്യേഷ്ഠൻ ഉണ്ണികൃഷ്ണനും, അനുജൻ ഗോപിയുമാണ് ഇപ്പോഴുള്ളത്. ദാരിദ്രം നിറഞ്ഞതായിരുന്നു മോഹനന്റെ ചെറുപ്പകാലം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യാസം ആറാം ക്‌ളാസിൽ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് അദ്ദേഹം ഹോട്ടൽ പണി, കൂലിപ്പണി, പപ്പട നിർമ്മാണം എന്നിവയ്‌ക്കെല്ലാം പോയി കുടുംബം പുലർത്താൻ അച്ഛനെയും അമ്മയെയും സഹായിക്കാൻ തുടങ്ങി. അക്കാലത്തു മോഹനനിൽ ഒരു കലാകാരനെയോ നടനെയോ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ അദ്ധേഹത്തിന്റെ മാതാപിതാക്കൾക്കോ മറ്റോ സാധിച്ചിരുന്നില്ല. ഒരു നേരത്തെ അന്നത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ അതിന് അവർക്കു സാധിക്കാതെ പോയി എന്ന് തന്നെ പറയാം. 1983 ൽ ആണ് ഒരു തെരുവ് നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വക്കുന്നത്. അന്ന് മുതലാണ് അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം തുടങ്ങിയത്. എ...