Posts

എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും - ശ്രീനന്ദ ശ്രീനിവാസ്.

Image
'എന്റെ ഗ്രാമം, 40 വർഷം മുൻപും, പിൻപും.' എന്ന വിഷയത്തിൽ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയായ ശ്രീനന്ദ ശ്രീനിവാസ്, പുറത്തൂർ എന്ന ഗ്രാമത്തെ കുറിച്ച്, കൂടുതൽ അന്വേഷിച്ചറിഞ്ഞ്, സ്വയം എഴുതിത്തയ്യാറാക്കിയ പ്രൊജക്ട്, മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി, ഈ ബ്ലോഗിലേക്ക് പകർത്തിയെഴുതുന്നു. കൂടെ, പ്രോജക്ടിന്റെ സ്കാൻഡ് കോപ്പിയും, ശ്രീനന്ദ തന്നെ വരച്ചു തയ്യാറാക്കിയ കവർ പേജും, ശേഖരിച്ച പത്രക്കട്ടിങ്ങുകളും ഇതോടൊപ്പം ചേർക്കുന്നു.                                                                                                                                     സാക്ഷ്യപത്രം  പുറത്തൂർ ഗ്രാമപഞ്ചായത്തിന്റെ 40 വർഷത്തെ ചരിത്രവും, അതിനു ശേഷമുള്ള ചരിത്രവും മനസ്സിലാക്കാൻ,...

ഓർമ്മയിലെ കുട്ടിക്കാലവും ഗ്രാമവും...

Image
നിളയുടെ തീരത്തെ സുന്ദരമായ ഒരു ഗ്രാമമാണ് എന്റേത്..കരയെ തഴുകിയൊഴുകുന്ന നിളയോട് കിന്നാരം പറയാന്‍ കൊതിക്കുന്ന സുന്ദരസന്ധ്യകള്‍.. നിളാതീരത്ത് കല്‍ഭിത്തിയില്‍ ഇരുന്നു നോക്കുമ്പോള്‍ കാണാം, കുറച്ചകലെ... അറബിക്കടലിലേക്ക് ഊളിയിടാന്‍ ഒരുങ്ങുന്ന സിന്ധൂരസൂര്യനെ...പിന്നെ, ഓളങ്ങള്‍ക്ക് മുകളില്‍ ആടിയുലയുന്ന കൊച്ചു തോണിയില്‍ നിന്നും വീശി എറിയുന്ന വലയില്‍ ജീവിതം തിരയുന്ന മീന്‍ പിടുത്തക്കാര്‍... എന്റെ ഗ്രാമത്തിനു നിള ഒരു അനുഗ്രഹമാണ്...ഉദിച്ചുയരുന്ന സൂര്യന് നേരെ, പുഴക്കരയില്‍ നിന്നും കുതിച്ചു ചാടുന്ന നാണമില്ലാത്ത പിള്ളേര്‍.. തല കുത്തി വെള്ളത്തില്‍ വീണുയരുമ്പോള്‍ മൂക്കിലും വായിലും നിറയെ വെള്ളമായിരിക്കും.. എത്ര തവണ ഇതുപോലെ വെള്ളം കുടിച്ചിട്ടുണ്ട് ഞാന്‍.. പുഴയെ എനിക്ക് പേടിയായിരുന്നു, വല്ല വലിയ മീനുകളും വന്നു കടിച്ചാലോ.. വെള്ളത്തിലൂടെ നടക്കുമ്പോള്‍ പേടിച്ചു പേടിച്ചു.. കൂടെയുള്ള ആളെ ഇറുകെ പിടിക്കും.. എന്നാലും വെള്ളം എനിക്ക് ഇഷ്ട്ടമാണ്... മഴക്കാലത്ത്... ചെറിയ ശീലക്കുടയും പിടിച്ചു, പുസ്തകസഞ്ചി മാറോടു ചേര്‍ത്തുപിടിച്ചു... വെള്ളം മൂടിക്കിടക്കുന്ന പാടവരമ്പത്ത് കൂടി നടന്നു പോകുമ്പൊള്‍ എത്ര തവണ തെന്നി വീണിട്ട...